28 September 2023 Thursday

പക്ഷിക്ക് വെടിയേറ്റില്ല,ഉന്നമില്ലെന്ന് കളിയാക്കി ചിറവല്ലൂർ ആമയത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ckmnews


ചങ്ങരംകുളം:ചെറവല്ലൂരിൽ ഏയർ ഗണിൽ നിന്ന് വെടിയേ റ്റ് യുവാവ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.


 പ്രതി സജീവ് മുഹമ്മദുമായി സംഭവസ്ഥലത്ത് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയപ്പോഴാണ് പ്രതിയുടെ വെളിപ്പെടുത്തൽ


പക്ഷികള വെടി വെച്ചപ്പോൾ വെടിയേൽക്കാതെ വന്നതോടെ നിനക്ക് ഉന്നമില്ലെന്നും വെടി വെക്കാൻ അറിയില്ലെന്നും കളിയാക്കിയതിൽ പ്രകോപിതനായാണ് ഷാഫിക്ക് നേരെ വെടിവെച്ചതെന്നാണ് സജീവിന്റെ വെളിപ്പെടുത്തൽ


ആമയം സ്വദേശി നമ്പ്രാണ ത്തേൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫി (42)ആണ് കഴിഞ്ഞ ഓഗസ്റ്റ് 29ന് വേടിയേറ്റ് മരിച്ചത്.


 സമീപ വാസിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ചിറവല്ലൂർ കടവിലെ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ നെഞ്ചത്തേക്ക് വെടിയേൽക്കുകയായിരുന്നുവെന്നാണ് ആദ്യം കരുതിയത്.


എന്നാൽ തെളിവെടുപ്പിനിടയിൽ തന്നെ കളിയാക്കിയപ്പോൾ ചെയ്തതാണെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.


പക്ഷികളെ പിടിക്കാൻ ഉപയോഗിക്കുന്ന എയർ ഗണിൽ നിന്നാണ് ഷാഫിക്ക് വെടിയേറ്റത്.സുഹൃത്തുക്കൾ തമ്മിൽ ഗൺ പരിശോധിക്കുന്നതിനിടെ അബ ദ്ധത്തിൽ വെടിയേറ്റതാണെന്ന ധാരണയാണ് ഇതോടെ പൊളിഞ്ഞത്