09 May 2024 Thursday

ചങ്ങരംകുളം പ്രവാസി കൂട്ടായ്മ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ചങ്ങരംകുളം ആംസ്റ്റർ ലാബുമായി സഹകരിച്ച് വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.130 ഓളം വ്യക്തികൾ പങ്കെടുത്ത ക്യാമ്പ് ചങ്ങരംകുളത്തെ സീനിയർ കണ്ണ് രോഗ വിദഗ്ധൻ ഡോക്ടർ  ഭാസ്കരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡണ്ട് നിഷാദ് ആലംകോടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അബൂബക്കർ ഐനിച്ചോട് സ്വാഗതം ആശംസിച്ചു.ചങ്ങരംകുളം പ്രവാസി കൂട്ടായ്മ മെമ്പറും നന്നമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പറും  കൂടി ആയ മുസ്തഫ ചാലുപ്പറമ്പിൽ

 പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് മെമ്പർമാരായ

 സുബൈർ തങ്ങൾ പള്ളിക്കര സലീം കെ വി മൂക്കുതല എന്നിവർ ആശംസകൾ അറിയിച്ചു.ബദറുൽ മുനീർ പാവിട്ടപ്പുറംമൻസൂർ കക്കിടിപ്പുറംമുസ്തഫ കോഴിക്കരആംസ്റ്റർ ലാബ് മാനേജിംഗ് ഡയറക്ടർ നിസാർ പുത്തംപള്ളി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.മുസ്തഫ പാറക്കൽ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി

 കഴിഞ്ഞ 5 വർഷമായി ചങ്ങരംകുളം മേഖലയിൽ ആരോഗ്യ

 സാംസ്കാരിക ജീവ കാരുണ്യ വിദ്യാഭ്യാസ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ചങ്ങരംകുളം പ്രവാസി കൂട്ടായ്മയ്ക്ക്കെ എം -യാഹുദ്ദീൻ പള്ളിക്കര - ചെയർമാൻ ജാസിം തെങ്ങിൽകൺവീനർനൗഷാദ് പെരുമ്പാൾ

 ട്രഷറർ.  ഇവരുടെ നേതൃത്വത്തിലുള്ള

 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകുന്നത്