09 May 2024 Thursday

ഗോയത്തെ ബി2 ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

ഗോയത്തെ ബി2 ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം : ജർമൻ ഭാഷയിലെ ഗോയത്തെ B2 ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ചങ്ങരംകുളത്തെ ഇൻഡോ ജർമൻ അക്കാദമി വിദ്യാർഥികളായ തഹിലിയ, മിനിഷജ, റുസഫീദ എന്നീ വിദ്യാർത്ഥികളാണ് ഉയർന്ന സ്കോർ നേടി, അഭിമാനകരമായ ഈ നേട്ടത്തിന് അർഹരായത്.


അന്താരാഷ്ട്രതലത്തിൽ സാംസ്‌കാരിക സമന്വയം സാധ്യമാക്കുന്ന ഒരു പുതിയ ലോകക്രമം ഒരുക്കിയെടുക്കാൻ ഭാഷാപഠനം വലിയ തോതിൽ പങ്ക് വഹിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച വിദ്യാർത്ഥികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് പ്രിൻസിപ്പൽ അബൂസാലിഹ് പറഞ്ഞു.


ഇൻഡോ ജർമൻ അക്കാദമി ഡയറക്ടർ സലീം മൂക്കുതല, പ്രിൻസിപ്പാൾ അബൂസലിഹ്, എച്ച് ഒ ഡി അൻസൽ എന്നിവർ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി.