09 May 2024 Thursday

ചങ്ങരംകുളം പാവിട്ടപ്പുറത്ത് അജ്ഞാത ജീവിയുടെ ആക്രമണം മൂന്ന് ആടുകളും പൂച്ചയും ചത്ത നിലയിൽ

ckmnews

ചങ്ങരംകുളം പാവിട്ടപ്പുറത്ത് അജ്ഞാത ജീവിയുടെ ആക്രമണം


മൂന്ന് ആടുകളും പൂച്ചയും ചത്ത നിലയിൽ


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ പാവിട്ടപ്പുറത്ത് അതിജീവിയുടെ ആക്രമണത്തിൽ മൂന്ന് ആടുകളും പൂച്ചയും ചത്തു.ശനിയാഴ്ച രാത്രിയാണ് സംഭവം.പാവിട്ടപ്പുറം സ്വദേശിയിയ പള്ളിയറക്കൽ മജീദിന്റെ വീട്ടിലെ  ആടുകളാണ് ചത്തത്.ബന്ധുവീട്ടിൽ പോയ മജീദിന്റെ കുടുംബം ഞായറാഴ്ച കാലത്ത് തിരിച്ചെത്തിയപ്പോഴാണ് ആടുകളെയും പൂച്ചയെയും ചത്ത നിലയിൽ കണ്ടെത്തിയത്.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,വെറ്റിനറി ഡോക്ടർ  അടക്കമുള്ളവർ  സ്ഥലത്തെത്തി.ഏത് ജീവിയുടെ അക്രമത്തിലാണ് ആടുകൾ  ചത്തെതെന്ന് വ്യക്തമായിട്ടില്ല