09 May 2024 Thursday

നിരാലംബരെ അരികു ചേർത്ത് ഇർഷാദിൽ നടന്ന സ്നേഹ തീരം ശ്രദ്ധേയമായി

ckmnews

നിരാലംബരെ അരികു ചേർത്ത് ഇർഷാദിൽ നടന്ന സ്നേഹ തീരം ശ്രദ്ധേയമായി


ചങ്ങരംകുളം : ജീവിത സായാഹ്നങ്ങളുടെ പ്രയാസങ്ങളിൽ ശരീരവും മനസ്സും തളർന്ന നിരാലംബരായ പരശ്ശതം മനുഷ്യർക്ക് ആത്മവിശ്വാസവും പുത്തൻ പ്രതീക്ഷകളുമേകി പന്താവൂർ ഇർശാദിൽ സംഘടിപ്പിച്ച സ്നേഹതീരം പ്രൗഢമായി.അസുഖം ,ശാരീരികാവശത, സാമ്പത്തിക പരാധീനത, ഉറ്റവരിൽ നിന്നുള്ള ഒറ്റപ്പെടൽ തുടങ്ങി വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ മനം മടുത്തു ജീവിതം തള്ളിനീക്കുന്നവർക്കു വേണ്ടി പന്താവൂർ ഇർശാദ് മുപ്പതാം വാർഷിക സമ്മേളനാനുബന്ധ പരിപാടിയായിരുന്നു സ്നേഹതീരം.ഒരു പതിറ്റാണ്ടിലേറെയായി കേരള ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഹകരണത്തോടെ നടപ്പാക്കിയ സാമൂഹിക ക്ഷേമ നിധിയുടെ ഗുണഭോക്താക്കളുടെ ഒത്തുചേരലായിരുന്നു പരിപാടി.കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം കെ ടി ത്വാഹിർ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.വാരിയത്ത് മുഹമ്മദലിയുടെ അധ്യക്ഷതയിൽ കെ സിദ്ദീഖ് മൗലവി ഐലക്കാട് ഉദ്ഘാടനം ചെയ്തു. കേരള ഹസൻ ഹാജി, വി പി ഷംസുദ്ദീൻ ഹാജി ,അബ്ദുസ്സലാം സഅദി, കെ പി എം ബഷീർ സഖാഫി, ഹസൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി,അബ്ദുൽബാരി സിദ്ദീഖി . കെ എം ശരീഫ് ബുഖാരി , കെ വി അഷറഫ് സഅദി, എം ഉമർ ബാഖവി ,സി വി ഹംസ ദാരിമി പ്രസംഗിച്ചു