09 May 2024 Thursday

അൽഫലാഹ് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ വൃക്കരോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു

ckmnews

അൽഫലാഹ് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ വൃക്കരോഗ നിർണ്ണയക്യാമ്പ്  സംഘടിപ്പിച്ചു


ചങ്ങരംകുളം:രണ്ട് പതിറ്റാണ്ടിലതികമായി ചിയ്യാനൂർ കേന്ദ്രീകരിച്ച് ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന അൽഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്കരോഗ നിർണ്ണയക്യാമ്പ്  സംഘടിപ്പിച്ചു.കോഴിക്കോട് ഹെൽപ്പിങ് ആന്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് സൗജന്യ ക്യാമ്പ്  സംഘടിപ്പിച്ചത്.ചിയ്യാനൂർ എഎൽപി സ്കൂളിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.ശനിയാഴ്ച കാലത്ത് 9മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒന്നരയോടെ സമാപിച്ചു.ആൽബുമിൻ ടെസ്റ്റ്,ക്രിയാറ്റിനിൻ,ബ്ളഡ് പ്രഷർ,ബിഎംഐ,ബ്ളഡ് ഗ്ളൂക്കോസ് ടെസ്റ്റ് എന്നിവരും വിദഗ്ത ഡോക്ടർമൊരുടെ സൗജന്യ പരിശോധനയും ക്യാമ്പിൽ ഉണ്ടായിരുന്നു.രോഗ നിർണ്ണയം നടത്തിയവർക്ക് സൗജന്യ നിരക്കിലുള്ള തുടർ ചികിത്സക്കുള്ള സൗകര്യങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു