09 May 2024 Thursday

ആലംകോട് പഞ്ചായത്തിൽ ഗ്രാമവണ്ടി ഉടൻ ആരംഭിക്കണം:യുഡിഎഫ്

ckmnews

ആലംകോട് പഞ്ചായത്തിൽ ഗ്രാമവണ്ടി ഉടൻ ആരംഭിക്കണം:യുഡിഎഫ്


ചങ്ങരംകുളം:പ്രാദേശികമായി ഉൾ വഴികളിൽ പൊതു ഗതാഗത സംവിധാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമീപ പഞ്ചായത്തിൽ തുടങ്ങിയ രീതിയിൽ ഗ്രാമവണ്ടി ആലംകോട് പഞ്ചായത്തിലും തുടങ്ങണമെന്ന് ആലംകോട് പഞ്ചായത്ത് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂർ ഉദ്‌ഘാടനം ചെയ്തു.അഡ്വ. സിദ്ധീഖ് പന്താവൂർ, പി ടി കാദർ, ഷാനവാസ് വട്ടത്തൂർ, അൻവർ മാനംകണ്ടത്ത്, ഹുറൈർ കൊടക്കാട്ട്, ഉമ്മർ തലാപ്പിൽ, മണി മാസ്റ്റർ, ബഷീർ കാക്കിടിക്കൽ, അബ്ദുസ്സലാം എന്ന കുഞ്ഞു, രഞ്ജിത്ത് അടാട്ട് തുടങ്ങിയവർ സംസാരിച്ചു.