09 May 2024 Thursday

പുതുപ്പള്ളി വിജയം:യു ഡി എഫ് എടപ്പാളിലും ചങ്ങരംകുളത്തും ആഹ്ലാദ പ്രകടനം നടത്തി

ckmnews

പുതുപ്പള്ളി വിജയം:യു ഡി എഫ് എടപ്പാളിലും ചങ്ങരംകുളത്തും ആഹ്ലാദ പ്രകടനം നടത്തി


എടപ്പാൾ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ യു ഡി എഫ് എടപ്പാളിലും ചങ്ങരംകുളത്തും ആഹ്ലാദ പ്രകടനം നടത്തി. ചാണ്ടി ഉമ്മന്റെ ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയത്തിൽ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് എടപ്പാളിൽ നടന്ന പ്രകടനത്തിന്  ചുള്ളിയിൽ രവീന്ദ്രൻ, എ എം രോഹിത് , റഫീഖ് പിലാക്കൽ, സുരേഷ് പൊൽപ്പാക്കര, എം എ നജീബ്, എസ് സുധീർ, ഇപി രാജീവ്, കണ്ണൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി. ചങ്ങരംകുളത്ത് നടന്ന പ്രകടനത്തിന് 

സി എം യൂസഫ്, പി ടി കാദർ, നാഹിർ ആലുങ്ങൾ, ഹുറൈർ കൊടക്കാട്, പ്രണവം പ്രസാദ്,തുടങ്ങിയ നേതാക്കളും നേതൃത്വം നൽകി.