09 May 2024 Thursday

കടവല്ലൂരിൽ വീണ്ടും സ്കൂൾ ബസ്സ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്ന് അപകടം

ckmnews



കടവല്ലൂർ വടക്കുമുറിയിൽ കുട്ടികളുമായി പോയ  സ്കൂൾ ബസ്സ് വീണ്ടും വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു .വ്യാഴാഴ്ച

വൈകിട്ട് 4: 30 നാണ് ചങ്ങരംകുളം കക്കിടിപ്പുറം

സംസ്കൃതി സ്കൂളിന്റെ ബസ്സ് താഴ്ന്നത്. ബസ്സിൽ നാലുപേർ മാത്രമാണ് ഉണ്ടായിരുന്നത്.താഴ്ന്ന കുഴിയിൽ ബസ്സ് ചെരിഞ്ഞെങ്കിലും ബസ്സ് മറിയാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.വ്യാഴാഴ്ച കാലത്ത് 8 മണിയോടെ വളയംകുളം എം.വി.എം ഹയർ സെക്കൻഡറി 

സ്കൂളിന്റെ ബസ് 

കടവല്ലൂരിൽ കുഴിയിൽ താഴ്ന്നിരുന്നു.പതിനഞ്ചോളം വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിന്ന് ഇടയിലാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്.പല സ്ഥലത്തും റോഡരികിൽ  ഇത്തരത്തിൽ ചെളികുണ്ടുകൾ അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.വാട്ടർ അതോറിറ്റി പൈപ്പ് ഇടാനായി പൊളിച്ച റോഡുകൾ പലതും കൃത്യമായി കോൺഗ്രീറ്റ് ചെയ്യാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.മഴ തുടങ്ങിയതോടെ ഇത്തരം കുഴികൾ മുഴുവൻ ചെളി നിറഞ്ഞിരിക്കുകയാണെന്നും വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു