09 May 2024 Thursday

എംഎസ്എം ചങ്ങരംകുളം സോൺ ഇൻസ്പയർ സംഘടിപ്പിച്ചു

ckmnews

എംഎസ്എം ചങ്ങരംകുളം സോൺ ഇൻസ്പയർ സംഘടിപ്പിച്ചു


ചങ്ങരംകുളം:എംഎസ്എം ചങ്ങരംകുളം സോൺ ഇൻസ്പയർ സംഘടിപ്പിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെവി ഷെഹീർ ഉൽഘാടനം ചെയ്തു.സാജിൽ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.എംഎസ്എം സംസ്ഥാന സിക്രട്ടറി ശഫീഖ് അസ്ഹരി, നിയാസ് കോക്കൂർ . റാഫിദ പി.ഐ, ഫഹിം പി.എം, റബീബ് കെ.ബി, റാനിയ ഗഫൂർ , ഐഷ ശാനിബ് പ്രസംഗിച്ചു.വെളിച്ചം, ബാല വെളിച്ചം, വിവിധ മത്സരപരീക്ഷകൾ,സിഐഇആർ പരീക്ഷാ വിജയികൾ,യുഎസ്എസ് പരീക്ഷ വിജയികൾ,മുജാഹിദ് സംസ്ഥാന സമ്മേളന പ്രമേയ ചർച്ചയിൽ പങ്കെടുത്ത് വിജയം വരിച്ചവർ എന്നിവർക്ക് ചടങ്ങിൽ വെച്ച് അവാർഡുകൾ നൽകി.