09 May 2024 Thursday

ചങ്ങരംകുളം നന്നംമുക്കിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപിച്ച സംഭവം നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

ckmnews



ചങ്ങരംകുളം:നന്നംമുക്കിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപിച്ച സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.ചിറവല്ലൂർ സ്വദേശിയും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ എറതേയിൽ

 പ്രശാന്ത്(35)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. 


നന്നംമുക്ക് സ്വദേശിയായ നീളംപറമ്പിൽ മൊയ്തുണ്ണിക്കാണ് കുത്തേറ്റത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് നന്നംമുക്കിലെ മൊയ്തുണ്ണി താമസിക്കുന്ന  ക്വോർട്ടേഴ്സിലെത്തിയ പ്രശാന്ത് പ്രകോപനമില്ലാതെ മൊയ്തുണ്ണിയെ കത്തിയെടുത്ത് കുത്തിയത്.മുഖത്ത് ഗുരുതരമായി പരിക്കേറ്റ മൊയ്തുണ്ണിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


പെയ്ന്റിങ് തൊഴിലാളിയായ മൊയ്തുണ്ണിയുടെ ഭാര്യയും മക്കളും പട്ടാമ്പിയിലാണ് താമസിക്കുന്നത്.ഇതെ ക്വോർട്ടേഴ്സിൽ താമസിച്ചിരുന്ന പ്രശാന്ത് തന്റെ അമ്മയെ അനേഷിച്ച് ക്വോർട്ടേഴ്സിൽ എത്തുകയും സമീപവാസിയായ മൊയ്തുണ്ണിയുമായി വാക്കേറ്റത്തിലാവുകയും മൊയ്തുണ്ണിയെ അക്രമിച്ച് രക്ഷപ്പെടുകയുമായിരുന്നു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും