09 May 2024 Thursday

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ckmnews

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച്  ഒരാൾക്ക് പരിക്ക്


ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച്  ഒരാൾക്ക് പരിക്കേറ്റു.കക്കിടിപ്പുറം സ്വദേശി ഇക്കൂരത്ത് വളപ്പിൽ മൊയ്തുട്ടി(58)നാണ് പരിക്കേറ്റത്.പരിക്കേറ്റ മൊയ്തുട്ടിയെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിയിട്ട് 5 മണിയോടെയാണ് അപകടം.ചങ്ങരംകുളം  എടപ്പാൾ റോഡിൽ സബീന റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ മൊയ്തുട്ടി ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു