09 May 2024 Thursday

അധ്യാപക ദിനത്തിൽ സീനിയർ അധ്യാപകരെ ആദരിച്ചു

ckmnews


ചങ്ങരംകുളം:അധ്യാപക  ദിനാഘോഷത്തിന്റെ ഭാഗമായി അസ്സബാഹ് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലെ സീനിയർ അധ്യാപകരെ ആദരിച്ചു.കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ സീനിയർ അധ്യാപകരായ ഡോക്ടർ എംകെ ബൈജു പ്രൊഫസർ ശശിധരൻ എന്നിവരെ ജനറൽ സെക്രട്ടറി മുഹമ്മദുണ്ണി ഹാജി പൊന്നാട അണിയിച്ചു.ചടങ്ങിൽ  പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ചു.അസബാഹ് പ്രസിഡണ്ട് പി പി എം അഷ്റഫ്,പിഐ അബ്ദുസ്സലാം മാസ്റ്റർ അധ്യാപക പ്രതിനിധികൾ എന്നി വർ സംസാരിച്ചു