09 May 2024 Thursday

അധ്യാപകദിനത്തിൽ ശിവശങ്കരൻ മാസ്റ്ററെ ആദരിച്ചു

ckmnews



ചങ്ങരംകുളം:തെക്കെ മലബാറിൽ വിദ്യാഭ്യാസ സാഹിത്യ കലാരംഗങ്ങളിൽ ശ്രദ്ധേയമായ സേവനം നൽകിയിട്ടുള്ള സി ശിവശങ്കരൻ മാസ്റ്ററെ അധ്യാപക ദിനത്തിൽ അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് ഗൈഡ്സ് യൂണിറ്റ് പൊന്നാട അണിയിച്ച് ആദരിച്ചു.ആലങ്കോട് ചെറളശ്ശേരി വീട്ടിൽ വെച്ചായിരുന്നു തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ മാഷിനുളള ആദരവ് സമ്മാനിച്ചു.ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി എസ് , അധ്യാപകരായ സുവിത കെ , സുരേഷ് ബാബു കെ.എം വിദ്യാർത്ഥികളായ ജ്യോതിക, ആയിഷ സന, ആത്തിഫ, ഇർഫാന ജിബിൻ എന്നിവർ പങ്കടുത്തു.