26 April 2024 Friday

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത യൂത്ത് കെയര്‍ പദ്ധതിക്ക് തുടക്കമായി

ckmnews

*യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത യൂത്ത് കെയർ പദ്ധതിക്ക് തുടക്കമായി*


എടപ്പാൾ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത യൂത്ത് കെയർ പദ്ധതിക്ക് തുടക്കമായി.

ഭക്ഷണം , മരുന്ന് , മറ്റു അവശ്യ വസ്തുക്കൾ വേണ്ട ജന വിഭാഗത്തിന് 21 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ കാലയളവിൽ സൗജന്യമായ് യൂത്ത് കോൺഗ്രസ്സ് വളണ്ടിയർമാർ എത്തിച്ച് നൽകുന്നതാണ് യൂത്ത് കെയർ പദ്ധതി. എടപ്പാൾ പരിസര പ്രദേശത്ത് ഭക്ഷണം വേണ്ട രോഗികൾ , അത്യാവശ്യ യാത്രക്കാർ , നിരാലംബർ ഉൾപ്പടെയുള്ള വർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു , വീടുകളിൽ നിന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ മാർ മുഖേന ശേഖരിച്ച ഭക്ഷണ പൊതികൾ കൊറോണ പ്രോട്ടോക്കോൾ പാലിച്ചാണ് വിതരണം. യൂത്ത് കോൺഗ്രസ്സ് നേതാക്കളയ അഡ്വ എ എം രോഹിത് , ഇ പി രാജീവ് , മനീഷ് കുണ്ടയാർ , അഡ്വ.രഞ്ജിത് തൊറയാറ്റിൽ , ഇബ്രാഹിം അയിലക്കാട് , യാസിൻ , സാലിഹ് എന്നിവർ നേതൃത്വം നൽകി.