09 May 2024 Thursday

തെക്കുമുറി പ്രവാസദളം കൂട്ടായ്മ മുതിർന്ന അധ്യാപകരെ ആദരിച്ചു

ckmnews

തെക്കുമുറി പ്രവാസദളം കൂട്ടായ്മ മുതിർന്ന അധ്യാപകരെ ആദരിച്ചു


ചങ്ങരംകുളം:അധ്യാപക ദിനത്തോടനുബന്ധിച്ചു പള്ളിക്കര തെക്കുമുറി പ്രവാസദളം കൂട്ടായ്മ പള്ളിക്കരയിൽനിന്നും വിരമിച്ച അധ്യാപകരെയും വിദ്യാഭ്യാസ ഉദ്യോഗസ്ഥനെയും ദീർഘകാലം സിറാജുൽ ഹുദ മദ്രസയിൽ സേവനം അനുഷ്ഠിച്ച സൈതലവി ഉസ്താദിനെയും അവരുടെ വീടുകളിൽ പോയി ആദരിച്ചു. പള്ളിക്കര തെക്കുമുറി പ്രവാസി കൂട്ടായ്മയായ പ്രവാസദളം സംഘടിപ്പിച്ച പരിപാടി നന്നംമുക്ക് പഞ്ചായത്ത് മെമ്പർ സാദിഖ് നെച്ചിക്കൽ നേതൃത്വം നൽകി. പ്രവാസ ദളം അംഗങ്ങൾ ആയ റഷീദ് അമയിൽ,ഷൗക്കത്തലി ക്ലായിൽ, മൊയ്ദീൻ കെവി ഹാരിസ് സി, സുലൈമാൻ കെകെ എന്നിവർ പങ്കെടുത്തു.പള്ളിക്കര തെക്കുമുറിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മത ഭൗതിക വിദ്യാഭ്യാസമേഖലകളിലും മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പ്രവാസദളം കൂട്ടായ്മക്ക് അബ്ദുൽ ഹമീദ്  പ്രസിഡണ്ടും, കെഎം യാഹുദ്ദീൻ സെക്രട്ടറിയും,കെ കെ റംഷാദ്

ഖജാൻജിയുമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്