09 May 2024 Thursday

അദ്ധ്യാപക ദിനത്തിൽ കോക്കൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ മുതിർന്ന അധ്യാപകനെ ആദരിച്ചു

ckmnews


ചങ്ങരംകുളം:അദ്ധ്യാപക ദിനത്തിൽ കോക്കൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ  മുതിർന്ന അധ്യാപകൻ ആയ കെ.വി ഹസൻ മാസ്റ്ററെ ആദരിച്ചു.പി റ്റി എ  പ്രസിഡന്റ്‌ മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. ഷഹന നാസർ, മൈമൂനാ ഫാറൂഖ്‌,  വി വി ശശിധരൻ, അനികുമാർ, ഷൈനി ടീച്ചർ ആശംസാ പ്രസംഗം നിർവ്വഹിച്ചു