09 May 2024 Thursday

വട്ടംകുളം താഴത്തങ്ങാടിയിലെവിവാദ ബസ് കാത്തിരുപ്പ് കേന്ദ്രം അപകടാവസ്ഥയിൽ

ckmnews


എടപ്പാൾ: വട്ടംകുളം താഴത്തങ്ങാടിയിലെതാഴത്തങ്ങാടിയിലെ വിവാദ ബസ് കാത്തിരുപ്പ് കേന്ദ്രം  അപകടാവസ്ഥയിൽ. ശുകപുരം താഴത്തങ്ങാടി മേഖലയിലുള്ളവർക്ക് ഏറെ ആശ്രയമായ ഈ ബസ് കാത്തിരുപ്പ് കേന്ദ്രം  കഴിഞ്ഞ മെയ് മാസത്തിൽ  പൊളിക്കാനുള്ള ശ്രമമറിഞ്ഞ് ബി.ജെ.പി പ്രവർത്തകരും സി.പി.എം പ്രവർത്തകരും രംഗത്തെത്തിയിരുന്നു.തുടർന്ന് പോലീസിൻ്റെ നിർദ്ദേശപ്രകാരം പൊളിച്ചുമാറ്റിയ ഭാഗങ്ങൾ പുനസ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ  ബസ് കാത്തിരുപ്പ് കേന്ദ്രം ഒരു വശത്തേക്ക് ചരിഞ്ഞ് അപകടവസ്ഥയിലായിരിക്കുകയാണ്.