09 May 2024 Thursday

സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് കാട്ടുപന്നിയെ വാഹനം കയറി ചത്ത നിലയിൽ കണ്ടെത്തി

ckmnews

സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് കാട്ടുപന്നിയെ വാഹനം കയറി ചത്ത നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് കാട്ടുപന്നിയെ വാഹനം കയറി ചത്ത നിലയിൽ കണ്ടെത്തി.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.വാഹനങ്ങൾ ശരീരത്തിൽ കയറിയ നിലയിലാണ്.രാത്രി കാലങ്ങളിൽ ഇത്തരത്തിൽ കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിലിങ്ങുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്‌.തിരക്കേറിയ പാതക്കിരുവശവും കാട് മൂടി കിടക്കുന്ന അവസ്ഥയിലാണ്.പാതയിൽ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതും വലിയ രീതിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്