09 May 2024 Thursday

ചാവക്കാട് ടോറസ് ലോറി ബൈക്കില്‍ ഇടിച്ച് : ബൈക്ക് യാത്രികന്‍ മരിച്ചു

ckmnews


ചാവക്കാട്:ദേശീയപാത 66 എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിന് സമീപം ടോറസ് ലോറി ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

എടക്കഴിയൂര്‍ പന്തായില്‍ സനല്‍ കുമാര്‍(31)ആണ് മരിച്ചത്.ഇന്ന് രാവിലെ  8 മണിക്കാണ് അപകടം .


സനല്‍കുമാര്‍ സഞ്ചരിച്ച ബൈക്കിന്റെ പിറകില്‍ ടോറസ് ലോറി ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ സനല്‍കുമാറിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു.ഗുരുതര പരിക്കേറ്റ സനല്‍കുമാറിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.