09 May 2024 Thursday

പാവിട്ടപ്പുറം ഗ്യാലപ്പ് ഓണാഘോഷം പാവിട്ടപ്പുറത്ത് സമാപിച്ചു

ckmnews

പാവിട്ടപ്പുറം ഗ്യാലപ്പ് ഓണാഘോഷം പാവിട്ടപ്പുറത്ത് സമാപിച്ചു


ചങ്ങരംകുളം:ഗ്യാലപ്പ് ഓണാഘോഷം ആർപ്പോ ഇർറോ 2023 വടംവലി മത്സരത്തോട് കൂടി പാവിട്ടപ്പുറത്തു സമാപിച്ചു.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും മത്സരത്തിൽ പങ്കാളികൾ ആകുവാനും സാധിക്കുന്ന രീതിയിലാണ് മത്സരങ്ങൾ നടത്തിയത്.വിജയികൾക്ക് സമ്മാനമായി നൽകിയത് പൂർണ്ണമായും പച്ചക്കറികൾ ആയിരുന്നു. ഓണവും പച്ചക്കറിയും കൃഷിയും മലയാളിയും ഒന്നായി ചേരുന്ന ആഘോഷത്തിൽ പച്ചക്കറികൾ കുട്ടികൾക്ക് സമ്മാനമായി നൽകിയത് ഒരു കാർഷിക സന്ദേശം കൂടെ നൽകുന്നതിന് വേണ്ടിയായിരുന്നു.പ്രാദേശിക കച്ചവട സ്ഥാപനങ്ങൾ, പാവിട്ടപ്പുറത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ വ്യക്തികൾ തുടങ്ങിയവരുടെ സഹകരണവും ഉണ്ടായിരുന്നു.ഗ്യാലപ്പ് ക്ലബ്ബ്‌ അംഗങ്ങളും,നാട്ടുകാരും ചേർന്ന് ഉത്സവ ലഹരി തീർത്ത  രണ്ട് ദിവസം നീണ്ട് നിന്ന ഓണാഘോഷം ഞായറാഴ്ച വൈകിയിട്ട്  6 മണിയോടെ സമാപിച്ചു