09 May 2024 Thursday

ലഹരിയാവാം കളിയിടങ്ങളോട്'നരണിപ്പുഴ തൂലിക സർഗാലയ ക്ലബ്ബ് ഫുട്ബോൾ കിക്കോഫ് സംഘടിപ്പിച്ചു

ckmnews

ലഹരിയാവാം കളിയിടങ്ങളോട്'നരണിപ്പുഴ തൂലിക സർഗാലയ ക്ലബ്ബ് ഫുട്ബോൾ കിക്കോഫ്  സംഘടിപ്പിച്ചു


ചങ്ങരംകുളം:സെപ്റ്റംബർ 17 ന് നടക്കാനിരിക്കുന്ന  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന്റെ ഭാഗമായി നരണിപ്പുഴ തൂലിക സർഗാലയ ക്ലബ്ബ് ഫുട്ബോൾ കിക്കോഫ്  സംഘടിപ്പിച്ചു. മാറഞ്ചേരി സിദാൻ ടർഫിൽ നടന്ന നരണിപ്പുഴ ഗ്ലോബൽ കെഎംസിസി സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശന ചടങ്ങിൽ തൂലിക സർഗാലയ ജനറൽ സെക്രട്ടറി സിദ്ദീഖ് സ്വാഗതം പറഞ്ഞു.തൂലിക സർഗാലയ പ്രസിഡന്റ് ഷംസീർ അധ്യക്ഷത വഹിച്ചു. നരണിപ്പുഴ മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ച

ചടങ്ങിൽ  ഗ്ലോബൽ കെഎംസിസി ഷംസുദ്ദീൻ പള്ളിയിൽ, ബഷീർ, മനാഫ് മാക്കാലിക്കൽ, ഹമീദ്, നൗഷാദ് പി.എച്ച്, ഇഖ്‌ബാൽ നരണിപ്പുഴ ഷബീബ്, അജ്മൽ തുടങ്ങിയവർ  ജേഴ്‌സികൾ  വിതരണം ചെയ്തു.ചടങ്ങിൽ

നിരവധി ക്ലബ്ബ് പ്രവർത്തകരും  പങ്കാളികളായിരുന്നു.