09 May 2024 Thursday

പൈതൃക കർഷക സംഘം എറവറാംകുന്ന് കമ്മിറ്റിയുടെ കീഴിൽ നെൽ കൃഷിക്ക് തുടക്കമായി

ckmnews

പൈതൃക കർഷക സംഘം എറവറാംകുന്ന് കമ്മിറ്റിയുടെ കീഴിൽ നെൽ കൃഷിക്ക് തുടക്കമായി


ചങ്ങരംകുളം:ആലംങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ പൈതൃക കർഷക സംഘം എറവറാംകുന്ന് കമ്മിറ്റിയുടെ കീഴിൽ കൃഷിക്ക് തുടക്കമായി.യന്ത്രവൽക്കരണ നടീൽ ഉദ്ഘടനം ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ :സിന്ധു നിർവഹിച്ചു.ആദ്യഘട്ടത്തിൽ 10 ഏക്കർ സ്ഥലത്താണ് നടീൽ നടക്കുന്നത്.ഈ പ്രദേശത്ത് ആദ്യമായാണ് യന്ത്ര വൽകൃത നടീൽ നടക്കുന്നത്. മറ്റു നടീലിനെ അപേക്ഷിച്ച് വിളവ് കൂടുതലും,പ്രതിരോധശേഷിയും  ഇതിന്റെ സവിശേഷതയാണ്.ആലങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷഹീർ കെ വി അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ശരീഫ്,വാർഡ് മെമ്പർ സുജിത സുനിൽ,കൃഷി അസിസ്റ്റന്റ് മനോജ് സി പി,

സുഹൈർ എറവറാംകുന്ന്,ഉബൈദ്. ഇ എച്,എന്നിവർ സംസാരിച്ചു.കർഷകരായ മൂസാ ഇ.എം, സബാഹു സലാം,ഷാഹിർ.ഇ.എച്,അബ്ബാസ്. എൻ. എം,അമീറാ സബാഹു എന്നിവർ നേതൃത്വം നൽകി