09 May 2024 Thursday

ചെറവല്ലൂർ അരിക്കാട് പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമാകുന്നതായി പരാതി

ckmnews

ചെറവല്ലൂർ അരിക്കാട് പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമാകുന്നതായി പരാതി


ചങ്ങരംകുളം:ചെറവല്ലൂർ അരിക്കാട് പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമാകുന്നതായി പരാതി.രാത്രി ആവുന്നതോടെ അരിക്കാട് കടവത്ത് ലഹരി മദ്യപാന സംഘങ്ങൾ ഒത്തു ചേരുന്നത് പ്രദേശ വാസികൾക്ക് ബുദ്ധിമുട്ടൂണ്ടാക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്.രാത്രി ആവുന്നതോട മറ്റു പ്രദേശങ്ങളിൽ നിന്നെത്തുന്ന സംഘങ്ങൾ പ്രദേശത്ത് തമ്പടിക്കുന്നതും ലഹരി വസ്തുക്കൾ ഉപയോഗിച്ചു ബഹളം വെയ്ക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.വഴിയരികിലും ജനവാസ മേഖലയിലുമെല്ലാം മദ്യകുപ്പികൾ പൊട്ടിച്ചിടുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.കഴിഞ്ഞ ദിവസം രാത്രി പുറത്ത് നിന്നെത്തിയ സംഘം യുവാവിനെ സോഡാക്കുപ്പി കൊണ്ട് തലക്കടിച്ചു പരുക്കേൽപിച്ചിരുന്നു.പ്രദേശത്ത് രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിങ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു