09 May 2024 Thursday

പന്താവൂർ ഇർശാദ് 30-ാം വാർഷിക സമ്മേളനം ഡിസംബർ 21, 22 തിയ്യതികളിൽ നടക്കും

ckmnews

പന്താവൂർ ഇർശാദ് 30-ാം വാർഷിക സമ്മേളനം ഡിസംബർ 21, 22 തിയ്യതികളിൽ നടക്കും


ചങ്ങരംകുളം : മത ഭൗതിക സമന്വയവിദ്യാഭ്യാസ മുന്നേറ്റങ്ങളുടെയും സാമൂഹിക ,സാംസ്കാരിക , ജീവകാരുണ്യ ,സേവന പ്രവർത്തനങ്ങളുടെയും തിളക്കത്തിൽ മുപ്പതാണ്ട് പിന്നിടുന്ന പന്താവൂർ ഇർശാദ് വാർഷിക സമ്മേളനം ഡിസംബർ 21, 22 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ  അറിയിച്ചു.പുതിയ പദ്ധതികൾക്ക് അടിത്തറയൊരുക്കി നടക്കുന്ന 30-ാം വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾ വരും ദിനങ്ങളിലും നടക്കും.ഒരു നാട് നിർമ്മിച്ച 30 വർഷങ്ങൾ എന്നതാണ് സമ്മേളന പ്രമേയം. വർദ്ധിച്ച ജനപിന്തുണയിൽ ഒരു ക്യാമ്പസ് സ്ഥാപിക്കപ്പെട്ടതും വളർന്ന് വികസിച്ചതും കാലാനുസൃതമായി മികവിന്റെ കേന്ദ്രമായി ജ്വലിച്ചു നിൽക്കുന്നതിനേയുമാണ് പ്രമേയം അർത്ഥമാക്കുന്നത്.സർവ്വതല സ്പർശിയായ വ്യത്യസ്ത പരിപാടികളാണ് സമ്മേളനാനുബന്ധമായി സംഘടിപ്പിക്കുന്നത്. നാടിന്റെ നിർമിതിയിൽ മത,ജാതി ,വിഭാഗീയതകൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തുന്ന ശ്രദ്ധേയമായ പരിപാടികളാണ് ഇർശാദ് ആസൂത്രണം ചെയ്തിട്ടുള്ളത്. സൗഹൃദ മുറ്റം,സ്നേഹതീരം,

കുടുംബ സഭ,ഭിന്ന ശേഷി സംഗമം,പ്രൊഫഷണൽ മീറ്റ്,സാമ്പത്തിക സെമിനാർ ,സാമൂഹിക ക്ഷേമ സമ്മേളനം,അതിഥി ക്കൊപ്പം,മഹല്ല് സാരഥി സംഗമം,അലുംനി മീറ്റ്,പ്രവാസി സമ്മിറ്റ് ,ഖുർആൻ സമ്മേളനം,റീ സ്റ്റോർ പ്രോഗ്രാം , വിഭവ ശേഖരണ യജ്ഞം,അക്കാദമിക് കോൺഫറൻസ് ,സമുദായ ഐക്യ സമ്മേളനം തുടങ്ങിയവയാണ് പരിപാടികളിൽ ചിലത്.കാലുഷ്യത്തിന്റെ കാലത്ത് സ്നേഹവും കരുതലും എല്ലാവരിലേക്കും പകരുന്നതിലൂടെ സാമൂഹിക മുന്നേറ്റം സാധ്യമാകുമെന്ന് ഇർശാദ് വിശ്വസിക്കുന്നു.ഡിസംബറിലെ സമാപന പരിപാടികൾ ലക്ഷ്യ സാഫല്യത്തിന്റെ പൂർത്തീകരണം വിളംബരം ചെയ്യുന്നതായിരിക്കും.സമ്മേളത്തിലും അനുബന്ധ പരിപാടികളിലും മന്ത്രിമാർ , ജനപ്രതിനിധികൾ ,പ്രാസ്ഥാനിക നേതാക്കൾ ,പൗരപ്രമുഖർ  സംബന്ധിക്കും.വനിതാ വിദ്യഭ്യാസ പുരോഗതിയും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് കുറ്റിപ്പുറത്ത് ആരംഭിക്കുന്ന വിമൻസ് വില്ലേജ് , പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുന്ന ക്ഷേമ പദ്ധതി , ക്യാമ്പസിൽ ഇപ്പോൾ പ്രവർത്തിക്കുന്ന വിവിധ സംരംഭങ്ങളുടെ ആധുനിക വൽക്കരണം , ഹൈജീനിക് ഫുഡ് കോർട്ട് എന്നിവയുടെ പ്രഖ്യാപനം സമ്മേളനത്തിൽ നടക്കും.സയ്യിദ്  സീതികോയ തങ്ങൾ അൽ ബുഖാരി  (ചെയർമാൻ  , സ്വാഗത സംഘം )   കെ സിദ്ദീഖ് മൗലവി ഐലക്കാട്   പ്രസിഡണ്ട് , ഇർശാദ്  ) വാരിയത്ത് മുഹമ്മദലി ( ജന സെക്രട്ടറി , ഇർശാദ് ) ഹസൻ നെല്ലിശ്ശേരി ( സെക്രട്ടറി , ഇർശാദ് ) പി.പി. നൗഫൽ സഅദി (സെക്രട്ടറി , ഇർശാദ് ) കെ.സി. മൂസ ഹാജി ( ട്രഷറർ , സ്വാഗത സംഘം )എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു