09 May 2024 Thursday

പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്ബിൽ ഓണാഘോഷത്തിന് ചിത്ര രചനയോടെ തുടക്കമായി

ckmnews


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്ബ്‌ ഓണാഘോഷം 2023 ആർപ്പോ ഇർറോ അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ വില്ലിങ്ടൺ സാർ ഉദ്ഘാടനം ചെയ്തു.അക്ബർ അധ്യക്ഷനായി സെക്രട്ടറി സുബൈർ സിന്ദഗി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രവാസി അംഗം മുജീബ് ഹമീദ് കെ വി എന്നിവർ ആശംസകൾ പറഞ്ഞു. ഫാറൂഖ് ബാഷ് അലി, അലിമോൻ ബിലാൽ, അബൂബക്കർ തുടങ്ങി അംഗങ്ങൾ നേതൃത്വം നൽകി.പതിനഞ്ചോളം കുട്ടികൾ ജൂനിയർ സീനിയർ സുബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ചു.ട്രഷറർ ആഷിഫ് നന്ദിയും പറഞ്ഞു