09 May 2024 Thursday

ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ജർമനിയിലേക്ക് പോകുന്ന ഹന സലീമിന് യാത്രയയപ്പ് നൽകി

ckmnews

ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ജർമനിയിലേക്ക് പോകുന്ന 

ഹന സലീമിന് യാത്രയയപ്പ് നൽകി


ചങ്ങരംകുളം:തുടർപഠനത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ജർമനിയിലേക്ക്  പുറപ്പെടുന്ന ഇൻഡോ ജർമൻ അക്കാഡമി വിദ്യാർത്ഥിനി ഹനസലീമിന് സമുചിതമായ യാത്രയയപ്പ് നൽകി.3 വർഷത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ശേഷം ജർമനിയിൽ ജോലി ലഭ്യമാകുന്ന തരത്തിലുള്ള, ജർമ്മൻ സർക്കാരിന്റെ  വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ്,  സെപ്റ്റംബർ 2 ന് ഹനസലീം ജർമനിയിലേക്ക് യാത്ര തിരിക്കുന്നത്.യാത്രയയപ്പ് യോഗത്തിൽ പ്രിൻസിപ്പാൾ അബൂസാലിഹ്, ഡയറക്ടർ സലീം മൂക്കുതല, എച്ഛ് ഒ ഡി അൻസൽ എന്നിവരോടൊപ്പം മറ്റു വിദ്യാർത്ഥികളും  പങ്കെടുത്തു.