09 May 2024 Thursday

അദ്ധ്യാപകദിനത്തിൽ പി ചിത്രൻ നമ്പൂതിരിപ്പാടിനെ അനുസ്മരിക്കും

ckmnews

അദ്ധ്യാപകദിനത്തിൽ പി ചിത്രൻ നമ്പൂതിരിപ്പാടിനെ അനുസ്മരിക്കും


ചങ്ങരംകുളം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായുളള 'ആദരം,അനുസ്മരണം' പരിപാടി പന്താവൂർ ഇർഷാദ് ഇംഗ്ലീഷ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സെപ്ബർ 4 ന് വൈകീട്ട് 4 മണിക്ക് നടക്കും.ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണവും, റിട്ട. അധ്യാപകരായ പ്രൊഫ: ഹംസ പി വി (പൊന്നാനി), അടാട്ട് വാസുദേവൻ  (ആലങ്കോട്), എസ് ലത ടീച്ചർ(മാറഞ്ചേരി)എന്നിവരെ ആദരിക്കുന്ന ചടങ്ങും നടക്കും.