09 May 2024 Thursday

ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

ckmnews

ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു


എടപ്പാൾ: എസ് എൻ ഡി പി യോഗം എടപ്പാൾ യൂണിയൻ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. കുറ്റിപ്പുറം റോഡിലെ  ഗ്രൗണ്ടിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് എടപ്പാൾ വള്ളത്തോൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡോ.കെ.വി.പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു.എടപ്പാൾ യൂണിയൻ അഡ്മിനിസ്റ്റേറ്റർ കെ.വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ ബി ശ്രീലത സ്വാഗതം പറഞ്ഞു.ഡോ: ഉണ്ണികൃഷ്ണൻ ഗുരുവായൂർ,അജയൻ അതളൂർ, പ്രജിത്ത് തേറയിൽ, മഞ്ചേരി രവീന്ദ്രൻ, ഷോണ കൃഷ്ണൻ, തിലകൻ തുയ്യം, ശില്പ തുയ്യം, ഷീന പ്രഭാഷ് ,രഘുനാഥ്, ടി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന യോഗം പ്രവർത്തകരായ മഞ്ചേരി രവീന്ദ്രൻ,പ്രഭാകരൻ തേറയിൽ, കണ്ടമ്പുള്ളി കുമാരൻ, , രാമചന്ദ്രൻ, കമലാക്ഷി, വിശ്വംഭരൻ നന്നംമുക്ക്, ഉളിയത്ത് രാജൻ ,ശ്രീധരൻ പി.വി എന്നിവരേയും മികച്ച കർഷകൻ വാസു നെല്ലിക്കലിനേയും പുതിയ ശാഖാ ഭാരവാഹികളായ  ഹരിദാസൻ കോലത്ത്, സിദ്ധാർത്ഥൻ കോലത്ത് എന്നിവരേയും ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.