09 May 2024 Thursday

തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവൻ്റെ 169 -മത് ജയന്തി ആഘോഷിച്ചു

ckmnews

തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവൻ്റെ 169 -മത് ജയന്തി ആഘോഷിച്ചു


എടപ്പാൾ:ശിവഗിരി ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭയുടെ കീഴിൽ തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഗ പുരുഷൻ ശ്രീനാരായണഗുരുദേവൻ്റെ 169 -മത് ജയന്തി സമുചിതമായി ആഘോഷിച്ചു.ഗുരു പുഷ്പാഞ്ജലി,സമൂഹ പ്രാർത്ഥന, പ്രഭാഷണം തുടങ്ങിയവ നടന്നു.തുടർന്ന് "കേരളം പ്രതിസന്ധിയും  പരിഹാരവും"എന്ന വിഷയത്തിൽ അഖിൽ സോമൻ ചുങ്കത്തറ പ്രഭാഷണം നടത്തി.കാര്യക്ഷമമായ യുവതലമുറയുടെ നൈസർഗികമായ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തി അവർ മയക്കുമരുന്നിനും മറ്റു ദുർമാർഗ്ഗത്തിലേക്കും പോകാതെ നോക്കേണ്ടതുണ്ടെന്നും,സംഘടിക്കുകയും വിദ്യ നേടുകയും വ്യവസായവും മറ്റു തൊഴിൽ മേഖലകളി ലും നൈപുണ്യം നേടിക്കൊടുക്കുകയും ചെയ്തുകൊണ്ട് രാഷ്ട്ര നിർമ്മാണത്തിന്  പങ്കാളികളാക്കേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.ജില്ലാ കമ്മിറ്റി ഭാരവാഹികളായ എംപി . മുരളീധരൻ,  ലീല രാമൻകുട്ടി, പ്രഭാകരൻ പി കെ തുടങ്ങിയവരും

തവനൂർ മണ്ഡലം ഭാരവാഹികളായ ഷജിൽ, ജയപ്രകാശ്, കൃഷ്ണദാസ്, ബാലൻനുനിയിൽ,

സുരേഷ് . പി.പി,സദാനന്ദൻ , മണി പൊന്നാനിക്കര, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് എടപ്പാൾ ജംഗ്ഷനിൽ നടന്ന പായസ വിതരണത്തിൽ ഷണ്മുഖൻ ഐശ്വര്യ, ലോഹിതാക്ഷൻ, അർജുൻ, സൗരവ് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി