09 May 2024 Thursday

ആവേശക്കാഴ്ച ഒരുക്കി കുന്നംകുളത്തെ ഓണത്തല്ല് സമാപിച്ചു

ckmnews

ആവേശക്കാഴ്ച ഒരുക്കി കുന്നംകുളത്തെ ഓണത്തല്ല് സമാപിച്ചു


കുന്നംകുളം:ആവേശക്കാഴ്ച ഒരുക്കി കുന്നംകുളത്തെ ഓണത്തല്ല്.ഓണാഘോഷത്തോടനുബന്ധിച്ച് കുന്നംകുളം പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇത്തവണത്തെ ഓണത്തല്ല് ജവഹർ സ്ക്വയർ സ്റ്റേഡിയത്തിലായിരുന്നു  അരങ്ങേറിയത്. എ.സി മൊയ്തീൻ എം. എൽ. എ ഓണത്തല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേർസൺ സീതാ രവീന്ദ്രൻ ചടങ്ങിൽ മുഖ്യാത്ഥിയായി.ഓണത്തല്ലിന് തുടക്കം കുറിച്ചു കൊണ്ട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ജവഹർ സ്വകയർ സ്റ്റേഡിയത്തിലേക്ക് ഘോഷയാത്ര ഉണ്ടായി.വാദ്യമേള അകംമ്പടിയിൽ അരുവായ് വി. കെ. എം കളരി സംഘത്തിലെയും ഞമനേങ്ങാട് ബോധിധർമ്മ ആക്കാദമിയിലെ വിദ്യാർത്ഥികൾ ഘോഷയാത്രയിൽ അണിന്നിരുന്നു.പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് സി. കെ രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ  നഗരസഭ വികസനകാര്യ സ്ഥിരം സമതി അധ്യക്ഷൻ പി. എം സുരേഷ്, ബഥനി ആശ്രമങ്ങളുടെ മാനേജർ ഫാ.ബെഞ്ചമിൻ, ബഥനി സെൻ്റ് ജോൺസ് സ്ക്കൂൾ  പ്രിൻസിപ്പാൾ ഫാ. യാക്കോബ് ഓ ഐ സി, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് കെ.പി സാക്‌സൻ, കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാൻ ,പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെൻ്റർ സെക്രട്ടറി ബി.പി കുഞ്ഞുമുഹമ്മദ്, ട്രഷറർ എം കെ. ശിവദാസൻ, ജോ.സെക്രട്ടറി തെക്കേ ചേരി ചുമതലക്കാരൻ ജിമ്മി ഐപ്പുരു, വടക്കേ ചേരി ചുമതലക്കാരൻ കെ ബി അശോക് കുമാർ എന്നിവർ സംസാരിച്ചു.ഓണത്തല്ല് നിയന്ത്രിക്കുന്ന  ചായിക്കാരന്മാർക്കുള്ള അംഗവസ്ത്രം വൈസ് പ്രസിഡൻ്റ് എം. കെ ശങ്കരനാരായണൻ നമ്പൂതിരി വിതരണം ചെയ്തു. തുടർന്ന് കളരി, കരാത്തെ കൊമ്പുഡോ എന്നീ ആയോധന കലകളുടെ അഭ്യാസ പ്രകടനങ്ങളുടെ പ്രദർശനങ്ങൾക്ക് ശേഷം ചേരിതിരിഞ്ഞുള്ള ഓണത്തല്ല് ആരംഭിച്ചു.15 ജോടികൾ വീതം 30 മെയ്യാഭ്യാസികൾ തല്ലിൽ പങ്കെടുത്തു. തല്ലുക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും വാശിയേറിയ തല്ല് കാണികളെ ആവശഭരിതരാക്കി.സ്‌റ്റേഡിയത്തിനകത്ത് കടുത്ത ചൂട് ഉണ്ടായിരുന്നെങ്കിലും ഹരം കൊള്ളിച്ച തല്ല് കാണികളെ പിടിച്ചിരുത്തി.

വൈകിട്ട് 7 മണിയോടെ ഓണതല്ല് സമാപിച്ചു.ഓണത്തല്ല് ആശാന്‍മാരായ ചെറുതുരുത്തി സ്വദേശികളായ വാപ്പുനു, മൊയ്തു എന്നിവർ തല്ലു ക്കാർക്കുള്ള ഓണക്കോടിയും ക്യാഷ് അവാർഡും സംഘാടക സമതി ചെയർമാൻ ഡെർബി ചീരനിൽ നിന്നും ഏറ്റുവാങ്ങി.ചാഴിക്കാരന്മാർക്കും ഓണക്കോടിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.ചടങ്ങിൽ അരുവായ് വി കെ എം കളരി സംഘം വിനോദ് ഗുരുക്കളെയും,ഞമനേങ്ങാട് ബോധിധർമ്മ ആക്കാദമി കരാത്തെ ഡയറക്ടർ ഷിഹാൻ മനോജ് എന്നിവരെയും മികച്ച അഭ്യാസപ്രകടനങ്ങൾ നടത്തിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആചരിച്ചു.