09 May 2024 Thursday

മുരിങ്ങമരം കടപുഴകി ദേഹത്തേക്ക് വീണ് വയോധികന് ദാരുണാന്ത്യം.

ckmnews

മുരിങ്ങമരം കടപുഴകി ദേഹത്തേക്ക് വീണ് വയോധികന് ദാരുണാന്ത്യം.


കുന്നംകുളം: വീടിന് സമീപം നിന്നിരുന്ന മുരിങ്ങമരം കടപുഴകി ദേഹത്തേക്ക് വീണ് തലക്ക് ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു.കാണിയാമ്പാൽ നെഹ്റു നഗർ ചെറുകാക്കശ്ശേരി വീട്ടിൽ വർഗ്ഗീസ്(86) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം.കാണിയാമ്പാലുള്ള വർഗ്ഗീസിൻ്റെ വീട്ടുപറമ്പിലെ  മുരിങ്ങമരമാണ് കടപുഴകി ദേഹത്തേക്ക് വീണത്.തലക്ക് ഗുരുതര പരിക്കേറ്റ വർഗ്ഗീസിനെ കുന്നംകുളം റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.