09 May 2024 Thursday

മോഡേൺ ചിയ്യാനൂർ ജലോത്സവും ഓണാഘോഷവും സംഘടിപ്പിച്ചു

ckmnews

മോഡേൺ ചിയ്യാനൂർ ജലോത്സവും ഓണാഘോഷവും സംഘടിപ്പിച്ചു


ചങ്ങരംകുളം:പൊന്നാനി താലൂക്ക് തല ഓണം ടൂറിസം വരാഘോഷത്തിൻ്റെ ഭാഗമായി ചിയ്യാനൂർ  മോഡേൺ ക്ലബ് ജലോത്സവവും ആലംകോട് പഞ്ചായത്ത് തല ഓണാഘോഷവും ചിയ്യാനൂർ ചിറകുളം പരിസരത്ത് നടന്നു.തിരുവോണ നാളിൽ  വൈകിയിട്ട് 3 മണിക്ക് പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം ഷെരീഫ് അധ്യക്ഷത വഹിച്ചു.നീന്തൽ മത്സരം എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.തുടർന്ന് വിവിധ മത്സരങ്ങളും കമ്പവലിയും നടന്നു.രാത്രി വിവിധ കലാപരിപാടികളും അരങ്ങേറി.