09 May 2024 Thursday

ഇൻഡോ ജർമൻ അക്കാദമി വിപുലമായ പരിപാടികളോടെ നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി

ckmnews

ഇൻഡോ ജർമൻ അക്കാദമി വിപുലമായ പരിപാടികളോടെ നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി


ഇൻഡോ ജർമൻ അക്കാദമി ചങ്ങരംകുളത്ത് വെച്ച് നടത്തിയ ഓണാഘോഷ പരിപാടികൾ  ശ്രദ്ധേയമായി.വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻ പാട്ടുകളും ഓണപ്പാട്ടുകളും നൃത്തങ്ങളും വളരെ ഹൃദ്യമായിരുന്നു.വിദ്യാർത്ഥികൾ ഒരുക്കിയ നയനമനോഹരമായ പൂക്കളം ഭംഗിയിലും പകിട്ടിലും മികവ് പുലർത്തി. കമ്പവലി, സുന്ദരിക്ക് പൊട്ട്തൊടൽ, ലെമൺ സ്പൂൺ,ബിസ്‌ക്കറ്റ് ബൈറ്റ് തുടങ്ങി വിവിധ മത്സരങ്ങളിലെ പങ്കാളിത്തം ഡിജിറ്റൽ കാലഘട്ടത്തിലും കേരളീയത എന്ന ആവേശം പുതുതലമുറ മനസ്സിൽ കൊണ്ട് നടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് പ്രിൻസിപ്പാൾ അബൂസാലിഹ് പറഞ്ഞു.അക്കാദമി ഡയറക്ടർ സലീം മൂക്കുതല ഓണപ്പരിപാടികൾ ഉത്ഘാടനം ചെയ്തു. എച്ച് ഒ ഡി അൻസൽ സ്വഗതവും വിദ്യാർത്ഥി പ്രതിനിധി സാറ ജോസഫ് നന്ദിയും പറഞ്ഞു.