09 May 2024 Thursday

ചിയ്യാനൂർ മോഡേൺ ക്ളബ്ബ് ജലോത്സവം തിരുവോണനാളിൽ ചിറകുളത്തിൽ നടക്കും

ckmnews


ചങ്ങരംകുളം:പൊന്നാനി താലൂക്ക് തല ഓണം ടൂറിസം വരാഘോഷത്തിൻ്റെ ഭാഗമായി  മോഡേൺ ക്ലബ് ചിയ്യാനൂർ സംഘടിപ്പിക്കുന്ന

ഈ വർഷത്തെ ജലോത്സവവും ആലംകോട് ഗ്രാമപഞ്ചായത്ത് തല ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവോണ നാളിൽ ചിയ്യാനൂർ ചിറകുളത്തിന് സമീപം വെച്ച് നടക്കും. 3 മണിക്ക് പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉൽഘാടനം ചെയ്യും.തുടർന്ന് നീന്തൽ മത്സരം,മഡ്സോക്കർ,തലയണയടി,കമ്പവലി തുടങ്ങിയ വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും