09 May 2024 Thursday

വിളയിൽ ഫസീല ജീവിതം പ്രാർത്ഥനയാക്കിയ പാട്ടുകാരി എടപ്പാൾ ബാപ്പു

ckmnews


ചങ്ങരംകുളം:കേരള മാപ്പിളകലാ അക്കാദമി എടപ്പാൾ ചാപ്റ്റർ ചങ്ങരംകുളത്ത് വിളയിൽ ഫസീല അനുസ്മരണം നടത്തി.ഗായകൻ എടപ്പാൾ ബാപ്പു ഉദ്ഘാടനം ചെയ്തു.

ഭക്തിയിലും പ്രകീർത്തനത്തിലും തുടങ്ങി പാട്ടുകളിലൂടെ ജീവിത വികാരങ്ങൾ പങ്കുവെച്ച ഗായികയുടെ അകാല വേർപാട് ഗാനലോകത്തിന് മാത്രമല്ല സംസ്കരിക കേരളത്തിന് തന്നെ തീരാ നഷ്ടമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മാപ്പിളപ്പാട്ട് ഗായകൻ എടപ്പാൾ ബാപ്പു പറഞ്ഞു.


പാട്ടുകളിലൂടെ ആസ്വാദകരുടെ സ്നേഹം പിടിച്ചെടുക്കുകയും പാട്ടുകളാൽ ജീവിതം പ്രാർത്ഥനയാക്കുകയും ചെയ്ത അനുഗ്രഹീത മാപ്പിളപ്പാട്ടു ഗായികയായിരുന്നു വിളയിൽ ഫസീലയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എഴുത്തുകാരനും പാട്ട് ഗവേഷകനുമായ താഹിർ ഇസ്മായിൽ അഭിപ്രായപ്പെട്ടു.

 

മാപ്പിളപ്പാട്ടിലൂടെ ജീവിക്കുകയും ഈ ഗാനശാഖയെ അടയാളപ്പെടുത്തുകയും ചെയ്ത ഫസീലയുടെ വേർപാട് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.


കേരള മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്റർ പ്രസിഡണ്ട് അൻവർ മൂതൂർ അധ്യക്ഷനായി. അഷ്‌റഫ് പാലപ്പെട്ടി,പി ടി എം ആനക്കര.അഷ്റഫ് മാറഞ്ചേരി ,റഷീദ് കുമരനെല്ലൂർ, അബ്ബാസലി മാറോളി, ഹംസ കോലൊളമ്പ്, ഷാനവാസ് വട്ടത്തൂർ, അബുബക്കർ കല്ലുമ്പുറം ,അനസ് യൂസഫ് യാസീൻ, ഷെഫീർ സഫാരി, കെ വി അബ്ദുൽ ഖാദർ, അബ്ദുൽ ഹയ്യ് മാണിശേരി,ഇത്തീരുടീച്ചർ. റംല എടപ്പാൾ. സുലൈമാൻ പെരുമുക്ക്, റംല ചേലക്കര മുഹമ്മദ് മാണൂർ എന്നിവർ പ്രസംഗിച്ചു.