09 May 2024 Thursday

അൻപത് കഥാകാരൻമാരുടെ കഥകൾ ഉൾപ്പെട്ട കഥാലോകം പ്രകാശനം ചെയ്തു.

ckmnews

അൻപത് കഥാകാരൻമാരുടെ കഥകൾ ഉൾപ്പെട്ട കഥാലോകം പ്രകാശനം ചെയ്തു.


ചങ്ങരംകുളം:അക്ഷര പ്രഭ പരത്തി അനേകം മഹാരഥന്മാർ നടന്ന അനുഗ്രഹീതമായ ഭൂമികയാണ് വന്നേരി നാടിൻ്റേത്. ആ സാംസ്കാരിക ധാരയെ ചേർത്ത് പിടിച്ച് പ്രവർത്തിക്കുന്ന വന്നേരിനാട് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലാണ് കഥാലോകം പ്രകാശനം നടന്നത്. അൻപത് കഥാകാരൻമാരുടെ കഥകൾ ഉൾപ്പെട്ട കഥാലോകം പ്രമുഖ സാഹിത്യകാരൻ അജിത് കൊളാടി ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് നൽകി പ്രകാശനം ചെയ്തു. യുവ സാഹിത്യകാരൻ റഫീഖ് പട്ടേരിക്ക് ചടങ്ങിൽ നാടിന്റെ ആദരവ് നൽകി.ഡോക്ടർ രാജേഷ് കൃഷ്ണൻ , സബ് ഇൻസ്പക്ടർ ശ്രീലേഷ് എന്നിവർ മുഖ്യ അതിഥികളായി.റംഷാദ് സൈബർ മീഡിയ ആമുഖ ഭാഷണം നടത്തിയ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. ഷാജി കാളിയത്തേൽ,ത്രിവിക്രമൻ ചേന്നാസ് , വി.ആർ മുഹമ്മദ് , ജയചന്ദ്രൻ വന്ദേരി, സുബമുഹ്ണ്യൻ അയിരൂർ തുടങ്ങിയവർ ആശസ നേർന്നു. മുജീബ് ഓക്സിജൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷഫീഖ് കാട്ടിൽ നന്ദി അറിയിച്ചു.