09 May 2024 Thursday

കടവല്ലൂർ പാടത്ത് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സിസി ടിവി ക്യാമറ നശിപ്പിച്ച നിലയിൽ

ckmnews

കടവല്ലൂർ പാടത്ത് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സിസി ടിവി ക്യാമറ നശിപ്പിച്ച നിലയിൽ 


തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് സ്ഥാപിച്ച ക്യാമറ നശിപ്പിച്ച നിലയിൽ.പൊതുസ്ഥത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ വേണ്ടി

കടവല്ലൂർ ഗ്രാമപഞ്ചായത്താണ് ക്യാമറ സ്ഥാപിച്ചത്.ഞായറാഴ്ച കാലത്താണ് ക്യാമറ സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.ക്യാമറ നശിപ്പിച്ചവരെ കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ്  നാട്ടുകാരുടെ ആവശ്യം.