09 May 2024 Thursday

യൂത്ത് ലീഗ് യൂത്ത് മാർച്ച് പ്രഖ്യാപനവും സംഘാടകസമിതി രൂപീകരണവും തവനൂർ മണ്ഡലത്തിൽ നടന്നു

ckmnews

യൂത്ത് ലീഗ് യൂത്ത് മാർച്ച് പ്രഖ്യാപനവും സംഘാടകസമിതി രൂപീകരണവും തവനൂർ മണ്ഡലത്തിൽ നടന്നു


എടപ്പാൾ :വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ  ഡിസംബർ ഒന്നു മുതൽ 20 വരെ മലപ്പുറം ജില്ല യൂത്ത് ലീഗ് കമ്മിറ്റി ജില്ലയിലെ വിവിധ മണ്ഡലങ്ങളിലൂടെ നടത്തുന്ന യൂത്ത് മാർച്ചിന്റെ തവനൂർ മണ്ഡലം തല പ്രഖ്യാപനവും  സംഘാടകസമിതി രൂപീകരണ യോഗവും നടന്നു.മാർച്ചിൽ 2000 യൂത്ത് ലീഗ് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ സംഗമം തീരുമാനിച്ചു.മണ്ഡലത്തിലൂടെ കടന്നുപോകുന്ന യൂത്ത് മാർച്ചിന്റെ വിജയത്തിനു വേണ്ടി  സംഘാടക സമിതിക്കും വിവിധ സബ് കമ്മിറ്റിൾക്കും യോഗം രൂപം നൽകി.താജ് പാലസ് ഓഡിറ്റോറിയത്തിൽ  നടന്ന സ്വാഗതസംഘ രൂപീകരണയോഗം മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ഉത്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ വി.പി.എ. റഷീദ് അധ്യക്ഷനായിരുന്നു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ എം. അബ്ദുള്ളക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

  മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.പി. ഹൈദരലി, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ സലാം ആതവനാട്, ഐ.പി. ജലീൽ, നിസാജ് എടപ്പറ്റ, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികൾ ആർ.കെ. ഹമീദ്, മുജീബ് പൂളക്കൽ, പത്തിൽ അഷ്‌റഫ്‌, കെ.പി. അമീൻ, വി.പി. കോയ, അഷ്‌റഫ്‌ മാണൂർ, എം.വി. അലിക്കുട്ടി മാസ്റ്റർ, രാജേഷ് വെള്ളഞ്ചേരി, അസ്‌ലം തിരുത്തി,മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികൾ കെ.പി. അബൂബക്കർ ഹാജി, നൗഫൽ സി തണ്ടലം, സി.പി. ബാപ്പുട്ടി ഹാജി, റഫീഖ് പിലാക്കൽ, സൈദാലു മംഗലം, സി.എം.ടി. സീതി, അയ്യൂബ് ആലുക്കൽ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ യൂനുസ് പാറപ്പുറം, ഇ പി അലി അഷ്‌കർ, നാസിഖ് പികെ, ഷാഫി തണ്ടിലം, സിദ്ധീഖ് മറവഞ്ചേരി, സിപി ഷാനിബ്, പഞ്ചായത്ത്‌ ഭാരവാഹികൾ കെവി റസാഖ്‌, റഫീഖ് ചേകനൂർ, ഷൌക്കത്ത് കുന്നത്ത്, ഷാനവാസ്‌ തണ്ടിലം, ഷാഫി അയങ്കലം, പി സാദിഖലി, സജീർ എംഎം,ഹമീദ് കൈനിക്കര, സിഎം അക്ബർ കുഞ്ഞു, ഉമ്മർ ടിയു സംസാരിച്ചു.യുവജന ജാഥയുടെ വിജയത്തിനായി 301 അംഗ സംഘാടകസമിതിയും രൂപീകരിച്ചു.മുഖ്യ രക്ഷാധികാരി :ഡോ സിപി ബാവഹാജി

 രക്ഷാധികാരികൾ :

എം അബ്ദുള്ളകുട്ടി, ഇബ്രാഹിം മൂതൂർ, എൻഎ ബാവഹാജി ചെയർമാൻ :

ടിപി ഹൈദരലി വൈസ് ചെയർമാന്മാർ :ലത്തീഫ് അയങ്കലം, കുഞ്ഞിപ്പ ഹാജി,ആർ കെ ഹമീദ്,മുഹമ്മദലി ഹാജി,കെടി ബാവഹാജി, എൻകെ റഷീദ്, പത്തിൽ അഷ്‌റഫ്‌, മുജീബ് പൂളക്കൽ,കെ എസ് സിദ്ധീഖ്, അഷ്‌റഫ്‌ മാണൂർ, വിപി കോയ, എംവി അലിക്കുട്ടി മാസ്റ്റർ, കെപി അമീൻ, വർക്കിങ് ചെയർമാൻ :വിപി റഷീദ് ജനറൽ കൺവീനർ :പത്തിൽ സിറാജ് കൺവീനന്മാർ :സിപി ഷാനിബ്, ഷാഫി തണ്ടിലം, വികെഎ മജീദ്, വിപി അക്ബർ, ഇ പി അലി അഷ്‌കർ, പികെ നാസിഖ്, സിദ്ധീഖ് മറവഞ്ചേരി, ഹസ്സൈനാർ നെല്ലിശ്ശേരി ട്രഷറർ :യൂനുസ് പാറപ്പുറം