09 May 2024 Thursday

നന്നംമുക്ക് ഗ്രമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ckmnews

നന്നംമുക്ക് ഗ്രമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


ചങ്ങരംകുളം:നന്നംമുക്ക് ഗ്രമോദ്ധാരണ സംഘം എ എൽ പി സ്കൂളിലെ ഓണാഘോഷ പരിപാടികൾ വാർഡ് മെമ്പർ കെ എ ജബ്ബാർ ഉദ്ഘാടനം ചെയ്തു പിടി എ പ്രസിഡണ്ട് എൻ പി പ്രേമദാസ്‌ അധ്യക്ഷനായി. പൂക്കള മത്സരം ,ഓണപ്പാട്ടുകൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും വൈവിധ്യമാർന്ന ഓണക്കളികൾ മത്സരങ്ങൾ എന്നിവ അരങ്ങേറി. നാലാം ക്ലാസിലെ മാസ്റ്റർ അൻസിൽ ദാസ് മാവേലിയുടെ വേഷത്തിൽ കുട്ടികളോട് ക്ഷേമാന്വേഷണം നടത്തി രക്ഷിതാക്കൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ വിഭവങ്ങളോടെയുള്ള  ഓണസദ്യ ഗംഭീരമായി.അപ്രതീക്ഷിതമായി  പിടിഎ പ്രസിഡണ്ട് എൻ പി പ്രേമദാസ് മാവേലിയുടെ വേഷത്തിൽ രംഗ പ്രവേശം ചെയ്തത് ഓണാഘോഷത്തിന് പുതിയൊരു അനുഭവമായി. തുടർന്ന് മത്സര വിജയി കൾക്ക് സമ്മാന വിതരണം നടത്തി  പി ടി എ വൈസ് പ്രസിഡന്റ്‌ കെ സുധീഷ് , എംപി ടി എ പ്രസിഡന്റ്‌ ശ്രീഷ സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപിക വി കെ രമ  സ്വാഗതവും, പി വിജിത നന്ദിയും പറഞ്ഞു