09 May 2024 Thursday

മാറഞ്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു

ckmnews

മാറഞ്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു


എരമംഗലം:മാറഞ്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു.മാറഞ്ചേരി പരിച്ചകം സ്വദേശി പയ്യപ്പുള്ളിയിൽ കൊല്ലം മുരളീധരൻ(50)ആണ് മരിച്ചത്.ശനിയാഴ്ച കാലത്ത് 8.30ഓടെ മാറഞ്ചേരി പെരിച്ചകം ഡിസ്പൻസറിക്ക് സമീപത്താണ് അപകടം.മുരളീധരൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മുരളീധരനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാറഞ്ചേരിയിലെ സിഐടിയു ചുമട്ട് തൊഴിലാളിയാണ് മരിച്ച മുരളീധരൻ.ഭാര്യ സിന്ധു.മക്കൾ അരുൻ,മായ