09 May 2024 Thursday

കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ckmnews

കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


കടവല്ലൂർ:കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ നടന്ന ഓണാഘോഷം സിനിമ-സീരിയൽ നടൻ രമേശ് മണി  ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ്  അധ്യക്ഷനായി. പ്രിൻസിപ്പാൾ ലിനി ഷിബു സിനിമ-സീരിയൽ നടൻ രമേശ് മണിയെ ഉപഹാരം നൽകി ആദരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ.കെ. ജോസ്, പിടിഎ വൈസ് പ്രസിഡന്റ്  സിനിത്. പി. ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ലീഡർ ഇമ്മാനുവൽ.പി. ബിജു സ്വാഗതവും ജോവിൻ നന്ദിയും പറഞ്ഞു.പുലികളി,പൂക്കള മത്സരം, ഓണപ്പാട്ട്‌, ഓണക്കളി, വടംവലി, ഉറിയടി തുടങ്ങിയവയും ഓണസദ്യയും  ഉണ്ടായിരുന്നു.പരിപാടികൾക്ക് പ്രിൻസിപ്പാൾ ലിനി ഷിബു , പി ടി എ പ്രസിഡന്റ് അനിൽ കെ ജോസ്, വൈസ് പ്രസിഡന്റ് സിനിത്,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.