09 May 2024 Thursday

മാറഞ്ചേരി ഗവ:ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂം നവീകരണ പ്രവർത്തന ഉദ്ഘാടനം നടത്തി

ckmnews

മാറഞ്ചേരി ഗവ:ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂം നവീകരണ പ്രവർത്തന ഉദ്ഘാടനം നടത്തി


മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി ഗവ: ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ ഓഫീസ് & സ്റ്റാഫ് റൂം  നവീകരണ പ്രവർത്തന ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.ചടങ്ങിൽ പി ടി എ പ്രസിഡന്റ് പ്രസാദ് ചാമക്കൽ അധ്യക്ഷനായിരുന്നു.പെരുമ്പടപ്പ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രീത ബാബു  മുഖ്യമന്ത്രി അവാർഡ് ജേതാവ് എസ് ഐ ശ്രീലേഷ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു പി ടി എ അംഗങ്ങളും പൊതുപ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് എച്ച് എം സരസ്വതി ടീച്ചർ സ്വാഗതവും എസ് എം സി പ്രസിഡണ്ട് ഖദീജ മൂത്തേടത്ത് നന്ദിയും പറഞ്ഞു. തുടർന്ന് ഓണാഘോഷ പരിപാടിയും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായി