09 May 2024 Thursday

സുലൈമാൻ പെരുമുക്കിന്റെ ഐലൻ കുർദി എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം നടന്നു

ckmnews

സുലൈമാൻ പെരുമുക്കിന്റെ ഐലൻ കുർദി എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം നടന്നു


ചങ്ങരംകുളം:സുലൈമാൻ പെരുമുക്കിന്റെ ഐലൻ കുർദി എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം കവി രുദ്രൻ വാരിയത്ത് ലൈബ്രററി കൗൺസിൽ മലപ്പുറം ജില്ലാ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരിക്ക് കൈമാറി കൊണ്ട് മാറഞ്ചേരി മൈത്രി വായനശാലയിൽ വെച്ച് പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ സലാം വയംകുളം,എ  ടി അലി.സലിo ആലംകോട്, സബിത, സുലൈമാൻ പെരുമുക്ക് എന്നിവർ പ്രസംഗിച്ചു.