09 May 2024 Thursday

കുന്നംകുളത്ത് നിർത്തിയിട്ട ബൈക്കും 48 ഗ്രാം സ്വർണ്ണവും കവർന്നു:പ്രതികൾ പിടിയിലായെന്ന് സൂചന

ckmnews


കുന്നംകുളം: നിർത്തിയിട്ട ബൈക്കും ബൈക്കിലുലുണ്ടായിരുന്ന സ്വർണ്ണവും കവർന്ന സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി.തൃശ്ശൂർ റോഡിലെ ബ്രാൻഡ് സൂക്ക് സ്ഥാപനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കും ബൈക്കിൽ സൂക്ഷിച്ചിരുന്ന 48 ഗ്രാം സ്വർണവുമാണ് മോഷണം പോയത്‌. സംഭവത്തിൽ പ്രതികൾ എന്ന് സംശയിക്കുന്ന ഏതാനും പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്.ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്