09 May 2024 Thursday

കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളന ങ്ങളുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം

ckmnews


ചങ്ങരംകുളം:കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളന ങ്ങളുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി.നിർധനരായ 60 ഓളം കുടുംബങ്ങൾക്ക് വീടുകൾ ,തിരുവനന്തപുരത്തു ഓഫീസ് ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സഹായ കേന്ദ്രം , പാലിയേറ്റിവ് കേന്ദ്രങ്ങൾക്ക് ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളുമാണ് സംഘടന തുടക്കം കുറിക്കുന്നത്.പൊന്നാനി മണ്ഡലത്തിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പി നന്ദകുമാർ എംഎൽഎ നിർവ്വഹിച്ചു.പുതുപൊന്നാനിയിലെ മൽസ്യ തൊഴിലാളി കുടുംബമായ 

മരക്കവളപ്പിൽ ഹാജിറക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.ഭർത്താവ് മരണപ്പെട്ടതോടെ കുട്ടികളുമായി ബന്ധു വീട്ടിൽ താമസിക്കുകയാണ് ഹാജറ. 4 മാസം കൊണ്ട് വീട് പണി പൂർത്തീകരിച്ചു നൽകുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അറിയിച്ചു.എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതം പറഞ്ഞു .മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ,കൗൺസിലർ ബാത്തിഷ , അഗ്രി കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ടിഎം സിദ്ധിഖ് , കുഞ്ഞു മുഹമ്മദ് മാസ്റ്റർ , പ്രൊഫസർ ഇമ്പിച്ചിക്കോയ , പി കെ ഷാഹുൽ ,വിഎംഎ ബക്കർ എന്നിവർ സംസാരിച്ചു.എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പികെ സുഭാഷ് നന്ദി അറിയിച്ചു