09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി


ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പപ്പടം 2023 ഓണം വിപണനമേളക്ക് ചങ്ങരംകുളത്ത് തുടക്കമായി.ഹൈവേ ജംഗ്ഷനിൽ ആരംഭിച്ച മേള   പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ ആധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ സികെ പ്രകാശൻ,ക്ഷേമകാര്യ സ്റ്റിന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ,ബ്ളോക്ക് മെമ്പർമാരായ രാംദാസ് മാസ്റ്റർ,വിവി കരുണാകരൻ,ആലംകോട് കൃഷി ഓഫീസർ സുരേഷ്,പി വിജയൻ,സിഡിഎസ് വൈസ് ചെയർ പേഴ്സൺ സുമിത്ര കെപി,പഞ്ചായത്ത് അംഗങ്ങളായ അബ്ദുസലാം,ശശി പുക്കെപുറത്ത്,ചന്ദ്രമതി,വിനീത,മൈമൂന,നിംന,തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു