09 May 2024 Thursday

ജനകീയ സോഷ്യൽ ഓഡിറ്റ്‌ സമർപ്പണം നടത്തി

ckmnews


ചങ്ങരംകുളം: നന്നമുക്ക് ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ജനകീയ സോഷ്യൽ ഓഡിറ്റ്‌ സമർപ്പണവും നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി ഒ പി പ്രവീണിന്റെ അധ്യക്ഷത വഹിച്ചു

 ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ അസി :സെക്രട്ടറി സുധൻ ശങ്കർ, V. E. O. രജീഷ് എന്നിവർ സംസാരിച്ചു.DLSA സെക്രട്ടറിയുടെ നിർദേശപ്രകാരം മത അധ്യക്ഷൻമാരെയും കൂടി പങ്കെടുപ്പിച്ചുള്ള യോഗത്തിൽ വ്യാപാരി, ഓഡിറ്റോറിയം, സ്കൂൾ മുതലായ ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ്, ക്ലബ്‌ ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു, ആരോഗ്യവും വിദ്യാഭ്യാസ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേഷ് സ്വാഗതവും, പഞ്ചായത്ത്‌ സെക്രട്ടറി അഭയൻ നന്ദിയും പറഞ്ഞു.