09 May 2024 Thursday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ചങ്ങരംകുളം ടൗണിൽ തൃശ്ശൂർ റോഡിൽ ആരംഭിച്ചു.ആഗസ്റ്റ് 28 വരെയാണ് വിപണനമേള നടക്കുന്നത്.പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിഡിഎസ് ചെയർമാൻ സുനിത സ്വാഗതം പറഞ്ഞു.നന്നംമുക്ക് സിഡിഎസ് ന് കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭകരുടെയും അയൽകൂട്ടങ്ങളുടെയും മായം കലരാത്ത കാർഷിക ഭക്ഷ്യ ഉദ്പന്നങ്ങൾ പൊന്നോണക്കാലത്ത് വിപണിയിൽ എത്തിക്കുകയാണ് വിപണനമേള ലക്ഷ്യം വെക്കുന്നത്.