09 May 2024 Thursday

ഓണത്തിരക്കിനിടയിൽ മോഷണം നടത്താൻ പദ്ധതിയുമായി മാല പൊട്ടിക്കൽ സംഘം എത്തിയതായി സൂചന ജാഗ്രത വേണം:മുന്നറിയിപ്പുമായി കുന്നംകുളം പോലീസ്

ckmnews

ഓണത്തിരക്കിനിടയിൽ മോഷണം നടത്താൻ പദ്ധതിയുമായി മാല പൊട്ടിക്കൽ സംഘം എത്തിയതായി സൂചന


ജാഗ്രത വേണം:മുന്നറിയിപ്പുമായി കുന്നംകുളം പോലീസ്


ഓണത്തിരക്കിനിടയിൽ മോഷണം നടത്താൻ വൻസംഘം കുന്നംകുളത്ത് എത്തിയതായി സൂചന ജാഗ്രത പാലിക്കണമെന്ന് പോലീസ് .കുന്നംകുളത്ത് തിരക്കേറിയ പൊതുയിടങ്ങളില്‍ മാല പൊട്ടിക്കുന്ന മോഷ്ടാക്കളുടെ സംഘം എത്തിയിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം കുന്നംകുളത്ത് രണ്ട് മാല മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.തിരക്കേറിയ ബസുകളിലും ,വസ്ത്ര വിപണന ശാലകളും മറ്റുമാണ് ഇവര്‍ മോഷണത്തിനായ തെരഞ്ഞെടുക്കുന്നത്.മോഷ്ടാക്കളെ കാറില്‍ കൊണ്ട് വന്ന് ബസില്‍ കയറ്റുകയും ബസിന് പിന്നാലെ കാറിലുള്ളവര്‍ യാത്ര ചെയ്യുകയും ചെയ്യും.മാല പൊട്ടിച്ച ഉടന്‍ ബസില്‍ നിന്നിറങ്ങുന്ന മോഷ്ടാക്കള്‍ പിന്നാലെ വരുന്ന കാറില്‍ കയറി പോകും.ആഭരണങ്ങള്‍ പോയി എന്ന് ഉടമസ്ഥര്‍ അറിയുമ്പോഴേക്കും ഇവര്‍ എത്തേണ്ടിടത്ത് എത്തും.


കയ്യോടെ പിടിച്ചാലും തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ ഇവര്‍ വിരുതരാണ്.കൂടുതലും സ്ത്രീകളാണ് എന്ന പ്രത്യേകതയും ഉണ്ട്.ഇത്തരത്തിലുള്ള 800 പേരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും കുന്നംകുളം എ.സി.പി.യുടെ നേതൃത്വത്തില്‍ ശേഖരിച്ചിട്ടുണ്ട്.ഇത് ബസ് സ്റ്റാന്റുകളിലും മറ്റും പ്രദര്‍ശിപ്പിക്കും.ബസുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഓണത്തിരക്കിനിടയില്‍ ജനങ്ങള്‍ തങ്ങളുടെ ആഭരണങ്ങളും വില പിടിച്ച വസ്തുക്കളും ശ്രദ്ധിക്കണമെന്ന ഉപദേശമാണ് കുന്നംകുളം പോലീസ് നല്‍കുന്നത്.